നിയോഗംപോലെ മൂന്നാം വയസ്സിലേക്ക്‌…

`ആത്മീയ ദൃശ്യ മാസിക` ഈ ലക്കത്തോടെ രണ്ടുവയസ്സ്‌ തികയ്ക്കുക യാണ്‌. കാലത്തിനും ദേശത്തിനും ആവശ്യമായി വരുന്നതെന്തോ, അതൊരു നിയോഗംപോലെ നടക്കുമെന്ന ഗുരുവചനം ഫലംകാണുകയാണിവിടെ. ഇരുപത്തിനാല്‌ ലക്കങ്ങളിൽ നിറഞ്ഞൊഴുകിയ അറിവിന്റെ ആ മഹാനദി- അതിന്റെ ഉത്ഭവസ്ഥാനം വെളിപ്പെടുത്തുകയോ അറിവിൽ അവകാശമു ന്നയിച്ച്‌ അഹങ്കരിക്കുകയോചെയ്യാതെ ഇപ്പോഴും മൗനത്തിലിരിക്കുന്നു; ആ ഗുരുമൗനമാണ്‌ മാസികയുടെ ശക്തിക്കും ഒഴുക്കിനും കാരണമെന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.

ഒരു മാധ്യമമെന്നനിലയിൽ മാസികയ്ക്ക്‌ മലയാളത്തിലൊ രു സവിശേഷ ഭാവതലമുണ്ടാക്കാൻ കഴിഞ്ഞുവെന്നത്‌ ആ അറിവിന്റെ സുതാര്യതകൊണ്ടു തന്നെയാണ്‌- അതുകൊണ്ടാണ്‌ മാസിക പ്രസിദ്ധീകരിച്ച പല മാറ്ററുകളും മറ്റ്‌ മാസികകൾ പുനഃപ്രസിദ്ധീകരിച്ചതും പുസ്തകപ്രസാധകർ പുസ്തക ങ്ങളായി പ്രസിദ്ധീകരിച്ചതും പഠിതാക്കളിലധികവും മാസികകൾ ഒന്നിച്ച്‌ ബൈന്റ്ചെയ്ത്‌ സൂക്ഷിക്കുന്നതുമൊക്കെ.

തുടർന്നും ഞങ്ങളാരോടും മത്സരിക്കാനില്ലെന്നും മാസികയിൽവരുന്ന അറിവുകൾ ആർക്കും എങ്ങനെയും ജീവിതത്തിൽ ഉപയോഗിക്കാമെന്നും വിനയപൂർവ്വം അറിയിക്കുന്നു.

പ്രസ്ഥാനങ്ങളുടെയും സമ്പന്ന?​‍ാരുടെയും പണംകായ്ക്കുന്ന പരസ്യങ്ങളുടെയും പിൻബലമില്ലാതെ ഇത്രയെങ്കിലും മുന്നോട്ടുപോകാൻ നമുക്കാകുന്നത്‌ ഗുരുകൃപ ഒന്നുകൊണ്ടുമാത്രമാണെന്നും വിശ്വസിച്ച്‌-

വിനയപൂർവ്വം
എഡിറ്റർ

Category(s): Uncategorized

2 Responses to നിയോഗംപോലെ മൂന്നാം വയസ്സിലേക്ക്‌…

  1. very informative and useful to the new generation

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>