കല സാഹിത്യം രാഷ്ട്രീയം

[ Full Text - Source: May 2013 issue]

ആശയത്തിന്‌ മൂന്ന്‌ തലങ്ങളുണ്ട്‌.  എന്റെ ഭാര്യ; എന്നെ സ്നേഹിച്ചവൾ; കോളേജിൽ പഠിക്കുന്ന കാലത്ത്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌, ഒരാശ യത്തിന്റെ ചലനമാണ്‌.  അവളുടെ ലജ്ജ- തന്നോട്‌ സംസാരിക്കുമ്പോൾ ല ജ്ജയോടെ കാൽവിരൽകൊണ്ട്‌ നിലത്തെഴുതിയതും  അവളിലെ ആ ലജ്ജ യും വികാരങ്ങളുമാണ്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌.  അവളിന്ന്‌ ത ന്റെമുന്നിൽ ലജ്ജയാൽ കാൽവിരൽകൊണ്ട്‌ നിലത്തെഴുതുമ്പോൾ ആ സ്മൃ തി ഉണർന്നുവരികയും ചെയ്യുമ്പോഴാണ്‌, തനിക്കിന്ന്‌ അവളോട്‌ വികാരം തോന്നിയത്‌- ഒരാശയം ഉണർന്നുവന്നത്‌ അതുപോലുള്ള ആശയത്തിന്റെ സ്മൃതിയിലാണ്‌.  വീട്ടിലേക്ക്‌ തന്റെ സുഹൃത്ത്‌ കയറിവന്നു; അടുത്തുതന്നെ ഇദ്ദേഹവുമായി ചേർന്നൊരു വ്യവസായസംരംഭം തുടങ്ങുകയാണ്‌ ആശയം- വ്യവസായം എങ്ങനെ തുടങ്ങണമെന്നും വളരാൻ എന്തൊക്കെ ചെയ്യണമെ ന്നുമുള്ള ആശയങ്ങൾ ചർച്ചയ്ക്കുവന്നു.  ഇതിനിടെ ഭാര്യയും ചർച്ചയിൽ തന്റെ ആശയങ്ങൾ അവതരിപ്പിച്ചു;  ഭാര്യയും സുഹൃത്തുംതമ്മിൽ ഭർത്താവ റിയാതെ ഓരോ ആശയലോകങ്ങളുണ്ടാക്കി.  അപ്പോൾ സുഹൃത്തുമായുള്ള വ്യവസായസംരംഭം അത്യാവശ്യവും ഭാര്യയെന്നത്‌ അത്രയും ആവശ്യമില്ലെ ന്നുമുള്ള ഒരാശയത്തിന്റെ അടിസ്ഥാനത്തിൽ, ഭർത്താവ്‌ അവരെ തനിച്ചാക്കി സിഗരറ്റുവാങ്ങാനെന്നുപറഞ്ഞ്‌ പുറത്തുപോകും; അതോടെ മറ്റൊരു ആശയ ലോകം അവനിൽ ഉണ്ടായിവരുകയും ചെയ്യും. പിന്നെ എപ്പോഴെങ്കിലും അവ ന്‌ ഭാര്യ അത്യാവശ്യവും സുഹൃത്തുമായുള്ള വ്യവസായം അത്രയും അത്യാ വശ്യമല്ലാതാകുകയും ചെയ്യുമ്പോൾ, അവൻ സുഹൃത്തുമായി പിണങ്ങുക യും ചെയ്യും;  ഭാര്യയ്ക്ക്‌ അവനുമായുള്ള അടുപ്പത്തിന്റെപേരിൽ വഴക്കുണ്ടാ ക്കുകയും ചെയ്യും- ഇത്രയും സംഭവങ്ങൾ നടന്നതുമുഴുവൻ അവന്റെ ഒരാശ യത്തിന്റെ പേരിലാണ്‌.  അതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പരിഹാര ത്തിന്‌ പുറത്തുനിന്നുള്ള ഇടപെടൽകൊണ്ടൊന്നും ഇവിടെ കാര്യമില്ല- അതും വേറൊരു ആശയമല്ലാതെ മറ്റെന്താണ്‌?  ആധുനിക മനുഷ്യനിലും പൗരാണിക മനുഷ്യനിലും നടക്കുന്ന ആശയപരമായ ഈ പരിണാമശൃം ഖലയെ; ആശയ സങ്കീർണ്ണതകളെ പരിഹരിക്കാൻ ഭൗതികവാദങ്ങൾക്കൊ, രാഷ്ട്രീയ ദർശനങ്ങൾക്കൊ, രാഷ്ട്രനിയമങ്ങൾക്കൊ ഒന്നുംകഴിയില്ല;  രാ ഷ്ട്രീയ സംഘടനകൾ സമരങ്ങൾ നയിച്ചതുകൊണ്ടോ, മതങ്ങൾ അനു ഷ്ഠാനങ്ങളുടെപേരിൽ തലകുത്തിനിന്നാലോ ഒന്നും പരിഹരിക്കാനാവില്ല.  ഓരോ വ്യക്തിയിലും ഉയർന്നുവരുന്ന ആശയ ശൃംഖലയുടെ ഇല്ലായ്മ യ്ക്കുവേണ്ടി; അവ പരിഹരിക്കാൻ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഒന്നുംചെയ്യാനാവില്ല. ആശയങ്ങളുടെ ശൃംഖലകളാൽ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ, ഒന്ന്‌ പലതായി പിരിഞ്ഞുപോകാൻ ഇടയാക്കുന്നു;  ഒരേ സംഭവത്തിൽ ഒരു ജഡ്ജിന്റെ ജഡ്ജ്മെന്റും മറ്റൊരു ജഡ്ജിന്റെ ജ ഡ്ജമെന്റും മാറിപ്പോകുന്നതും ആശയം തന്നെ കാരണമാകുന്നു.  ആശയശൃംഖലയിലെ കണ്ണികളായ മതത്തിലും ജാതിയിലും വർഗ്ഗത്തിലും വർണ്ണത്തിലുമുള്ള ആളുകളെ തെരഞ്ഞുപിടിച്ച്‌; സംവരണാശയത്തിന്റെ ചുവടുപിടിച്ച്‌ ജഡ്ജിമാരെ നിയമിക്കുന്ന സാഹചര്യത്തിൽ; ജഡ്ജ്‌ നിഷ്പ ക്ഷനാണെന്ന ആശയത്തിൽ വിശ്വസിക്കുന്നത്‌ എങ്ങനെയാണ്‌? സ്വന്തമായി രാഷ്ട്രീയവും ജാതിയും മതവും ഇച്ഛയും അധികാരമോഹവുമുള്ള ഒരു ജ ഡ്ജ്‌ എങ്ങനെയാണ്‌ നിഷ്പക്ഷനാകുക?  സ്വന്തമായി കേസുകൾ വാദിച്ച്‌ പരിചയംപോലും ഇല്ലാത്തവരൊക്കെ കയറിയിരിക്കുന്ന കോടതിയുടെ അടു ക്കൽചെന്നാൽ മാനവമൂല്യത്തോടുകൂടിയ നീതി ലഭിക്കുമോ?  ജനാധിപത്യ വും നീതിന്യായവ്യവസ്ഥയും ആശയശൃംഖലയിൽ കഴിയുമ്പോഴും നീതി യും ന്യായവും ശാന്തിയും ലഭിക്കുമെന്ന്‌ വിശ്വസിക്കുന്ന ആധുനികന്റേത്‌, അന്ധവിശ്വാസം തന്നെയാണ്‌.  അതുകൊണ്ട്‌ ഈ വ്യവസ്ഥകളെല്ലാം മുയ ലിന്റെ കൊമ്പുപോലെയാണ്‌- മിഥ്യാകൽപിതമായ സ്വാതന്ത്ര്യവും, മിഥ്യാ കൽപിതമായ സത്യവും ധർമ്മവുമാണ്‌ ഇവർ പുലർത്തിപ്പോരുന്നത്‌; അപ്പോ ഴെങ്ങനെയാണ്‌ ഇവരിൽ ആശയശുദ്ധിയുണ്ടാകുക?

നമ്മളിൽ ഒരാശയം പൊന്തിവരുന്ന വേളയിൽ നാമതിനെ കാണണം; അപ്പോൾ നമ്മളിൽവന്ന മാറ്റം കാണണം;  ആശയത്തിൽ വന്നുകൊണ്ടിരി ക്കുന്ന മാറ്റം കാണണം.  മാറ്റം വന്നുകഴിഞ്ഞയുടനെ; ഉത്തരക്ഷണത്തിൽ നമ്മുടെ വാക്കിന്റെ തലമെന്തായിരിക്കും?  ആ തലമനുസരിച്ചായിരിക്കും പി ന്നെ വാക്കുകൾ വരുന്നത്‌.  ഒരു മതത്തിന്റെ അത്യുന്നതങ്ങളിൽ വിരാചിക്കു ന്ന വ്യക്തി, അദ്ദേഹമൊരു പത്രസമ്മേളനം നടത്തുകയാണ്‌.  മതാശയത്തി ന്റെ എത്രയോ കോട്ടകൾ ഉയർത്തിപ്പൊക്കിയ വ്യക്തിയാണ്‌;  ആ നിലയിൽ വാഴുന്ന വ്യക്തി പ്രസ്സ്ഫോട്ടോഗ്രാഫർമാരെ നേരിടുന്നവേളയിൽ; അവരുടെ ചോദ്യങ്ങൾക്കുമുന്നിൽ; ലോകശാന്തിക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടി രിക്കുന്ന ഇയാളുടെ മുഖത്ത്‌; വാക്കുകളിൽ എങ്ങനെയാണ്‌ ഉത്തരക്ഷണ ത്തിൽ മാറ്റംവരുന്നത്‌?  ആ പത്രസമ്മേളനം ലൈവായി ടി.വികളിൽ കാണു ന്നവരുണ്ടാകും. മതമേധാവിയോട്‌ ഭക്തിയുള്ളവർ കാണുന്നുണ്ടാകും.  ഭക്തി യുള്ളവർക്ക്‌ അദ്ദേഹത്തിന്റെ പൊടുന്നനവേയുണ്ടാകുന്ന മാറ്റം കാണാനോ, കേൾക്കാനോ, മനസ്സിലാക്കാനോ കഴിയില്ല.  ചിലരുടെ ഭക്തിക്ക്‌ ദാരിദ്ര്യം ഒ രു കാരണമാണ്‌; ചിലർക്ക്‌ ദരിദ്രനോട്‌ ഭക്തി തോന്നും- ഒരുപാട്‌ സമ്പന്നന്മാ രായ ഭക്തന്മാരുണ്ട്‌; ഒരുപാട്‌ ഇത്തരം ദരിദ്രന്മാരുണ്ട്‌.  ചിലരുടെ ഭക്തിക്കു കാരണം സൗന്ദര്യമായിരിക്കും; അങ്ങനെ ഒരുപാട്‌ വിരൂപന്മാരുമുണ്ട്‌.  ചി ലർക്ക്‌ ശബ്ദത്തോടാണ്‌ ഭക്തി; സ്ത്രൈണവും പൗരുഷവുമായ ശബ്ദങ്ങ ളോടുള്ള ഭക്തി.  അതുകൊണ്ടാണ്‌ പുരുഷന്മാരായ ചില ദിവ്യന്മാർ സ്ത്രൈ ണശബ്ദത്തിൽ സംസാരിക്കുന്നതും സ്ത്രീകളായ ദിവ്യന്മാർ പുരുഷശ ബ്ദത്തിൽ സംസാരിക്കുന്നതും. ചുരുക്കത്തിൽ ഒരാൾക്ക്‌ മറ്റൊരാളോടു തോ ന്നുന്ന ഭക്തിക്ക്‌ പ്രത്യേകിച്ചൊരു കാരണവുംവേണ്ട. പരസ്യംകൊണ്ട്‌ ചില രോട്‌ ഭക്തി തോന്നും- ഒരാൾക്ക്‌ മഹത്വമുണ്ടെന്ന്‌ രണ്ടുപേർചേർന്ന്‌ ഒരാ ളോട്‌ പറഞ്ഞാൽമതി, അയാൾ ആലോചിക്കാനൊന്നും മെനക്കെടാതെ ഭക്ത നായി മാറും. അതുകൊണ്ട്‌ ഭക്തിക്കും ഇതിന്റെ ഭ്രംശം നിശ്ചയമായും ഉ ണ്ടാകും.

അപ്പോൾ ആശയം ഉള്ളിൽനിന്ന്‌ രൂപാന്തരപ്പെട്ടാൽ അതിനനുഗുണമായി മസ്തുളങ്കത്തിന്‌(ബുദ്ധിക്ക്‌​‍ാമാറ്റം വരും; മനസ്സിന്‌ മാറ്റം വരും. സങ്കൽപ വികൽപങ്ങളെല്ലാം അതിനനുഗുണമായി മാറും; നിശ്ചയാത്മികയായ ബുദ്ധി അതിനനുഗുണമായി മാറും.  ഇന്ദ്രിയങ്ങളിലെല്ലാം ആ മാറ്റമുണ്ടാകും- ക ണ്ണിനും മൂക്കിനും കാതിനും ത്വക്കിനുമെല്ലാം മാറ്റംവരും.  അതിനനുസരിച്ച്‌ ശരീരം ചിലപ്പോൾ ചുട്ടുപൊള്ളും; വിയർക്കും; വിറക്കും; തെരുതെരെ മൂത്ര മൊഴിക്കണമെന്ന്‌ തോന്നും. അപ്പോൾ, ഗ്രന്ഥികളുടെ മാറ്റം; ഉപാപചയ സം ബന്ധിയായ മാറ്റം; ജൈവപരമായ മാറ്റം എന്നുപറഞ്ഞാൽ, ഹോർമോണു കളുടെയും എൻസൈമുകളുടെയുമൊക്കെ മാറും; തൈറോഡൊക്കെ മാറും; ഡക്ട്ലെസ്സ്‌ ഹോർമോണുകൾ മുഴുവൻ മാറിമറയും.

സൃഷ്ടിക്കുവേണ്ടി; ഇണചേരാനുള്ള ഒരാശയം മനസ്സിൽ കിളിർത്താൽ ഇണ ചേരാതിരിക്കാനാവില്ല.  സംഹാരത്തിനുവേണ്ടി; ഒരാളെ കൊല്ലാനുള്ള ഒരാശയം വളർന്നാൽ കൊല്ലാതിരിക്കാനാവില്ല.  ഇങ്ങനെയൊക്കെ നിത്യ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആശയപ്രക്രിയകളുടെ മദ്ധ്യ ത്തിൽകഴിയുന്ന മനുഷ്യനെ ഏത്‌ ആധുനികമായൊരു സംക്ഷേപംകൊ ണ്ടാണ്‌ രക്ഷിക്കാനാകുക? എങ്ങനെ രക്ഷിക്കുമെന്നറിയാതെ ആധുനിക മാനവൻ വിഷമിച്ചുനിൽക്കുമ്പോൾ ആശയപരമായി എന്തറിവാണ്‌, ആ ധുനിക മത സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ആധുനികന്‌ കാഴ്ച വെയ്ക്കാനുള്ളത്‌?

ഒരാശയം പൊന്തിവന്ന്‌ ബുദ്ധിയിലും മനസ്സിലും ശരീരത്തിലും- ഈ മൂന്ന്‌ തലങ്ങളിലും മാറ്റങ്ങളുണ്ടാകുമ്പോൾ, അതിനനുഗുണമായിട്ടുമാത്ര മാണ്‌ നിങ്ങൾ നിങ്ങളുടെ പ്രകൃതിയുമായി ബന്ധപ്പെടുന്നത്‌.  പ്രകൃതിയെ അങ്ങനെ കാണുമ്പോൾ ആ നോട്ടംകൊണ്ട്‌, നിങ്ങൾ കാണുന്ന പ്രകൃതിയി ലും മാറ്റമുണ്ടാകും.  അപ്പോൾ നിങ്ങളുടെ ഒരാശയമാണ്‌ നിങ്ങളുടെ പ്രകൃതി യിൽ പരിണാമമുണ്ടാക്കുന്നത്‌.  തന്റെ ഭാര്യ ഒരുവനുമായി സംസാരിച്ചുനിൽ ക്കുന്നത്‌ ഒരുവൻ കാണുകയാണ്‌.  അത്‌ കണ്ടപ്പോൾ തൽക്ഷണം ഒരാശയം നിങ്ങളിൽ പൊന്തിവന്നു- അവൾക്ക്‌ അവനോട്‌ പ്രിയമുണ്ടെന്ന്‌.  അങ്ങ നെയൊരു പ്രിയം അവളുടെ സ്വപ്നേപി വിചാരിക്കാത്തതാണ്‌; അങ്ങനെ യൊരു ആശയം അവൾക്ക്‌ ഉണ്ടായിട്ടേയില്ല.  പക്ഷേ, നിങ്ങളിലുണ്ടായ ആശ യം നിങ്ങളുടെ ശരീരത്തിലേക്ക്‌ രൂപാന്തരപ്പെട്ടു; ശരീരഭാഷതന്നെ മാറാൻ തുടങ്ങി.  നിങ്ങളിലുയർന്ന ആശയമറിയാതെ വിഷമിക്കുന്ന ഭാര്യ, ഭർ ത്താവിന്റെ കോപത്തിന്റെ കാരണമറിയാതെ പതറുകയാണ്‌; അവളോട്‌ നി ഷ്കളങ്കമായി സംസാരിച്ചുനിന്ന; സുഹൃത്തായിരുന്ന മാന്യനും ഇയാളുടെ കോപത്തിന്റെ കാരണമറിയാതെ വിഷമിക്കുകയും താൻ കാരണം ഇവർക്കിട യിൽ പ്രശ്നമാകേണ്ടെന്ന്‌ കരുതി പെട്ടെന്ന്‌ രക്ഷപ്പെടുകയും ചെയ്തു.  അ തോടെ തന്റെയൊരു സുഹൃത്തിനോട്‌ ഭർത്താവ്‌ അപമര്യാദയായി പെരു മാറിയെന്നൊരു ആശയം അവളിൽ പൊന്തിവരുകയും ചെയ്തു.  ഭർത്താവി നോട്‌ ആദരവും ബഹുമാനവും നിലനിർത്തിപ്പോന്ന ഭാര്യ, ഇയാൾക്ക്‌ ഇന്നെ ന്തുപറ്റിയെന്ന്‌ ആലോചിക്കുകയും ചെയ്തു.  അപ്പോഴും ചൂടായിത്തന്നെ യാണ്‌ തന്റെ മക്കളുടെ അച്ഛനെന്ന്‌ കണ്ട്‌, തന്റെ മക്കളിൽ മൂത്തവനോട്‌, അച്ഛനെന്താപറ്റിയതെന്നും സ്നേഹത്തോടെ വല്ലതും സംസാരിച്ച്‌ തണുപ്പി ക്കാൻ നോക്കെന്നും പറഞ്ഞ്‌ വിടുകയാണ്‌ സാധ്വിയായി ആ സ്ത്രീ- മൂത്തവ ന്റെ വരവുകാണുമ്പോഴേ, അയാൾക്കറിയാം അവൾ പറഞ്ഞുവിട്ടതാണെന്ന്‌.  അവനെ കണ്ടമാത്രയിൽ, അവൾ കേൾക്കാനും കൂടി അയാൾ വിളിച്ചു ചോദിക്കുകയാണ്‌, എന്നോടില്ലാത്ത സ്നേഹം അവൾക്കെന്തിനാ അവനോട്‌?  മകനൊന്നും മനസ്സിലായില്ല; പുതിയൊരു ആശയമേ അവനിൽ പൊന്തിവ ന്നില്ല.  എന്നാൽ ആ ചോദ്യംകൊണ്ട്‌ അവളിൽ പുതിയൊരു ആശയം പൊട്ടി വിടർന്നു; പിന്നെ ആ ആശയത്തിലൂടെ അവൾ പരിണമിക്കുകയായി.  ഭർത്താ വാണ്‌ അവളിൽ ഒരാശയത്തിന്‌ വിത്തിട്ടിരിക്കുന്നത്‌.  വിത്ത്‌ മുളക്കുകയും അതിനനുഗുണമായി അവൾക്ക്‌ തന്റെ സുഹൃത്തായിരുന്ന ആളോട്‌ പ്രിയ മേറിവരികയുമൊക്കെ ചെയ്യുമ്പോഴാണ്‌ ശരിക്കും, ഇയാളുടെ കുടുംബം തക ർച്ചയുടെ വക്കിലെത്താൻ തുടങ്ങിയത്‌.  അപ്പോഴാണ്‌ ഇയാളും അവളുംത മ്മിൽ ഒത്തുപോകാനുള്ള മറ്റുള്ളവരുടെ സന്ധിസംഭാഷണങ്ങളൊക്കെ ഉണ്ടാകുന്നത്‌- പ്രശ്നം അവളുടേതാണെന്ന നിലയിലാണ്‌ എല്ലാ സംഭാഷ ണങ്ങളും നടക്കുന്നത്‌-  ഇയാളുടെ ഉള്ളിലുണ്ടായ ഒരു ആശയത്തിനനു സരിച്ചാണ്‌ ഇയാളുടെ പ്രകൃതിയാകെ മാറിയിരിക്കുന്നതെന്ന്‌ ഇയാൾക്കുപോ ലും അറിയില്ല.

ഈയൊരു അറിവ്‌ പ്രാചീന ആശയവാദികൾക്ക്‌ ഉണ്ടായിരുന്നു. അതു കൊണ്ടാണ്‌ പ്രാചീന ആശയവാദികളുടെ കലയും സാഹിത്യവുമെല്ലാം വിശുദ്ധമായ ആശയങ്ങളുടെ പ്രതിഫലനത്തിന്‌ മുൻതൂക്കം കൊടുത്തത്‌.  സഹിതത്വം കാരണമായേ സാഹിത്യകാരനുണ്ടാകൂയെന്ന്‌ നിർവ്വചനം.  സാ ഹിത്യം സഹിതമാണ്‌; ശുദ്ധമായ പരമാത്മാവിന്‌ ജീവാത്മാവിനോടുള്ള ചേർ ച്ചയാണ്‌ സാഹിത്യം.  അതിശുദ്ധമായ ഒന്ന്‌- അതിലുണ്ടായ ആന്ദോളനമാണ്‌ അശുദ്ധി.  ഈയൊരു ആശയത്തെ അപഗ്രഥിച്ച്‌ അവനവനിൽ; അന്തർമുഖ നായി ഒരുവൻ അവനിൽ ഇറങ്ങിച്ചെന്നല്ലാതെ, ബഹിർമുഖനായി ഒന്നിനും പരിഹാരം കണ്ടെത്താനാവില്ല.  അതുകൊണ്ടുതന്നെ ഇതിന്റെ വഴി ശരിക്കും വൈയക്തികമാണ്‌; സാമൂഹികമല്ല. അതുകൊണ്ടാണ്‌ ശുദ്ധിയുടെ ആശയപ ഠനത്തിന്‌ അവർ വിദ്യാഭ്യാസം ഗുരുകുലമാക്കിയത്‌; അവരതിനെ പാരമ്പര്യ മാക്കി കൊണ്ടുവന്നു.  അതുകൊണ്ട്‌ മടിയന്മാരെ; ആലസ്യബാധിതരെ സൃ ഷ്ടിക്കാത്തൊരു വ്യവസ്ഥിതിയെ അവർക്ക്‌ രൂപന്തരപ്പെടുത്താനും കഴിഞ്ഞു.

ആധുനിക വർത്തമാനകാലത്ത്‌, വികലാശയങ്ങളുടെ കെട്ടഴിച്ചുവിട്ട്‌ ഇവി ടെ ഏത്‌ മടിയനും മഹാനാകാൻ കഴിയും- പുതിയ കലയും സാഹിത്യവും ഈ വഴിയാണ്‌.  വികലമായതാണ്‌ കലയെന്നാണ്‌ ഇന്നത്തെ കലാകാരൻ ലോകത്തോട്‌ വിളിച്ചുപറയുന്നത്‌; വിയോജിപ്പാണ്‌ വിജയമെന്ന്‌ ജ്വലിപ്പിക്കു ന്നു.  തീർച്ചയായും, ഒരു വികലാംഗനെ സഹായിക്കണം.  പക്ഷെ, അംഗവൈ കല്യമില്ലാത്തവർക്കുമാത്രം ചെയ്യാവുന്ന തൊഴിൽമേഖലകളിൽ വൈകല്യ മുള്ളവരെ നിയോഗിച്ചാലോ, തൊഴിലാണ്‌ വികലമാകുന്നത്‌- ഇങ്ങനെപറ ഞ്ഞാൽ പറയുന്നവന്‌ കരുണയില്ലെന്ന്‌ പറയുകയും ചെയ്യും; ബുദ്ധിജീവി കൾകൂടി കാരുണ്യത്തെ ഇങ്ങനെ നിർവ്വചിക്കുകയും ചെയ്യും. അപ്പോൾ അംഗവൈകല്യമില്ലാത്തവർകൂടി വൈകല്യമുള്ളവർക്കുള്ള സംവരണത്തിലൂ ടെ കയറിപ്പറ്റും.  ഇങ്ങനെയാണ്‌ കലയും സാഹിത്യവും തൊഴിൽ മേഖല യുമൊക്കെ ആശയവൈകല്യമുള്ളതായിത്തീർന്നത്‌; സമൂഹത്തിന്റെ ആശങ്ക കളൊക്കെ വൈകല്യത്തിലൂടെയാകാൻ തുടങ്ങിയത്‌.  വൈകല്യങ്ങളുടെ ഈ തിരപ്പുറപ്പാടിൽ നിന്നുകൊണ്ടാണ്‌, ആധുനിക കാലഘട്ടത്തിലെ ബൗ ദ്ധിക സംപ്രേക്ഷണത്തിന്റെയും സാംസ്കാരിക ഔന്നത്യത്തിന്റെയും ഉന്നത ങ്ങളിൽ വിരാജിക്കുന്നവയെല്ലാം വൈകല്യമാകാൻ തുടങ്ങിയത്‌. അതുകൊ ണ്ടാണ്‌ വൈകല്യമില്ലാത്തവരും അറിവുതികഞ്ഞവരും ലളിതമനസ്കരും താഴേക്ക്‌ പതിക്കാനിടയായത്‌- വൈകല്യമുള്ളവൻ മുകളിലിരിക്കുമ്പോൾ, എന്നെങ്കിലുമൊരിക്കൽ വൈകല്യംതികഞ്ഞൊരു ലോകമുണ്ടാകുമെന്ന സ്വ പ്നം കാണും. അതിലൂടെ വൈകല്യമുള്ളവന്റെ പരമ്പര മക്കളായും ബന്ധു ക്കളായും ഉണ്ടാകും. അതിന്റെ ഫലമായാണ്‌ ഇന്ന്‌ സകലമേഖലയിലും പി ണിയാളന്മാരും ബിനാമികളുമൊക്കെ നിരന്നിരിക്കാൻ തുടങ്ങിയത്‌- ഇതി ൽനിന്നുള്ള മോചനം ഇതറിയാത്ത കാലത്തോളം ഉണ്ടാകാനും പോകുന്നില്ല.

ഒരിക്കൽ വടക്കേന്ത്യയിൽനിന്നുംവന്ന ഒരു സന്യാസി കേരളത്തിലെ ബ സ്സിൽകയറി വികലാംഗർക്കുള്ള സംവരണ സീറ്റിൽ ഇരുന്ന്‌ യാത്രചെയ്യാൻ ശ്രമിച്ചു. കണ്ടക്ടർവന്ന്‌ അദ്ദേഹത്തോട്‌ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. കാണാൻ യാതൊരുവിധ വൈകല്യങ്ങളും സന്യാസിക്ക്‌ ഉണ്ടായിരുന്നില്ല; അതുകൊണ്ടാണ്‌ കണ്ടക്ടർ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടത്‌. എന്നാൽ ബസ്സിൽ വികലാംഗരൊന്നും ഉണ്ടായിരുന്നില്ല. അത്‌ മനസ്സിലാക്കിയ സ ന്യാസി ചോദിച്ചു, എന്നെ എഴുന്നേൽപിച്ച്‌ മറ്റൊരാളെ ഇരുത്താനാണോ പോകുന്നത്‌? അപ്പോൾ കണ്ടക്ടർ ചോദിച്ചത്‌, നിങ്ങളെങ്ങനെയാണ്‌ വിക ലാംഗനാകുന്നതെന്നാണ്‌. അപ്പോഴാണ്‌ വികലാംഗതയ്ക്ക്‌ സന്യാസി പുതിയ നിർവ്വചനം നൽകിയത്‌- നീ ഗൃഹസ്ഥനാണ്‌; ബസ്സിലുള്ളവരൊക്കെയും ഗൃ ഹസ്ഥന്മാരാണ്‌. പക്ഷെ ഞാൻ, ഗൃഹസ്ഥനല്ല സന്യാസിയാണ്‌. അതാണ്‌ വൈകല്യം. ഇങ്ങനെയാണ്‌ വൈകല്യചിന്തകളൊക്കെ മാറിമറിയുന്നത്‌. രണ്ടുകാലിലും മന്തുള്ളവൻ കാലുകൾ മണ്ണിൽ മൂടിവെച്ച്‌ ഒറ്റക്കാലിൽ മന്തു ള്ളവനെ മന്തായെന്നുവിളിക്കുന്ന കാലമാണിത്‌. ഈയൊരു തലത്തിൽ ചിന്തി ക്കുമ്പോഴാണ്‌ വൈകല്യത്തിന്റെ പന്തലിപ്പ്‌ ബോധ്യപ്പെടുക.

ഭൗതികജഗത്തിന്റെ പിന്നാലെ മത്സരിച്ച്‌ ഓടുന്നതും എല്ലാം സ്വന്തമാ ക്കാമെന്ന വ്യാമോഹവും അഹങ്കാരവും വൈകല്യമാണെന്ന്‌ തിരിച്ചറിയു മ്പോൾ ഏതൊരാൾക്കും വിനയമുണ്ടാകും. അപ്പോൾ ശുദ്ധമായ ആശ യത്തിലേക്ക്‌ മനസ്സ്‌ പിന്തിരിയും; മനസ്സ്‌ നിശ്ശബ്ദതയിലേക്ക്‌ വീഴും. അപ്പോൾ തന്റെ ആയിരമായിരം രോഗങ്ങളുടെ സാദ്ധ്യതകൾ ഉറങ്ങിക്കിടക്കുന്ന; ആയി രം അപകടങ്ങൾക്ക്‌ കാതോർത്തുനിൽക്കുന്ന; വരാനിരിക്കുന്ന തന്റെ തലമുറ യിലേക്ക്‌ ലക്ഷോപലക്ഷം രോഗങ്ങളും അപകടങ്ങളും വരുത്തിവയ്ക്കാവുന്ന വിത്തിട്ടുകഴിഞ്ഞാണ്‌ ഞാനിവിടെ ജീവിക്കുന്നതെന്ന്‌ മനസ്സിലാകും. അങ്ങ നെ തന്റെ പൂർവ്വശ്രേണിയിലേക്ക്‌ തിരിഞ്ഞുനോക്കിയാൽ, തന്റെ പൂർവ്വിക രെല്ലാം ചിലപ്പോൾ കള്ളന്മാരും കൊള്ളക്കാരും ചതിയന്മാരും വഞ്ചകരും ആണെന്ന്‌ കാണാനാകും; അങ്ങനെയവർ ലോകംമുഴുവൻ അലഞ്ഞതിന്റെ ബീജത്തിൽനിന്നാണ്‌ താനിന്ന്‌ കള്ളനും കൊള്ളക്കാരനും കരിഞ്ചന്തക്കാ രനും അഴിമതിക്കാരനുമൊക്കെ ആയിത്തീർന്നതെന്ന്‌ തിരിച്ചറിയാനാകുന്ന ത്‌-  അപ്പോൾ വല്ലാത്തൊരു വിനയമുണ്ടാകുകയും ചെയ്യും. ഈ വിനയ ത്തിനുപകരം അഹങ്കാരമുണ്ടായതുകൊണ്ടാണ്‌, ഇന്ന്‌ പലരും താൻ ഒരു മഹാത്ഭുതമാണെന്നുംമറ്റും പരസ്യംകൊടുക്കുന്നതും ഫ്ളക്സ്‌ ബോർഡും വൻപോസ്റ്ററുകളും അടിച്ച്‌ നാടുനിറക്കുന്നതും. അവന്റെ പ്രൗഢിയിൽ; അധി കാരത്തിൽ- അവനെ സേവിക്കുവാൻ ഓടിക്കൂടുകയും അങ്ങ്‌ മഹാനും ഉത്ത മനും ആണെന്നുമൊക്കെ സ്തുതിക്കാൻ ആൾക്കൂട്ടം ഉണ്ടാകുമ്പോൾ, അവ ൻ സ്വയം മറന്നുപോകും; മരണക്കിടക്കയിൽവെച്ചുപോലും അവൻ ലോകോ പദ്രവത്തിനുള്ള വിത്തുകൾ പാകുകയും ചെയ്യും. ഇങ്ങനെയാണ്‌ ഉപദ്രവ കാരികളായ ഭരണാധികാരികളും നിയമജ്ഞന്മാരും മതനേതാക്കന്മാരും സം ജാതമാകുന്നത്‌- അങ്ങനെയൊരു ആശയത്തിന്റെ ലഹരിയിൽനിന്നാണ്‌ ഇത്തരക്കാരുണ്ടാകുന്നത്‌.

എന്നിൽ ഉണർന്നുവരുന്ന ആശയലോകങ്ങളുടെ ബീജം എന്നിൽ ഉണ്ടാ യത്‌ എവിടുന്നാണ്‌; എന്റെ അച്ഛൻ എങ്ങനെയായിരുന്നു ജീവിച്ചുമരിച്ചത്‌; എന്റെ അപ്പൂപ്പനെങ്ങനെയായിരുന്നു? എന്റെ പാരമ്പര്യമെന്തായിരുന്നു? ഞാ നിന്ന്‌ കാണിക്കുന്നതും കാട്ടിക്കൂട്ടുന്നതുമെല്ലാം എന്റെ മകനിലേക്ക്‌ എത്തു മോ; അവൻ നാളെ എന്തായിത്തീരും? ഇങ്ങനെ ചിന്തിക്കാത്ത ഓരോ പ്രഭാഷ കനും, തന്റെ നല്ല പ്രഭാഷണം കഴിഞ്ഞ്‌- സ്വന്തം ജാതിക്കും, മതത്തിനും, വർഗ്ഗത്തിനുംവേണ്ടി വഞ്ചകനായി പ്രവർത്തിക്കുമ്പോൾ അവന്‌ ലഭിക്കുന്ന ഭാവിഫലമെന്തായിരിക്കും? നാളെ ഈ നാടും പ്രകൃതിയും എങ്ങനെയായിരി ക്കും പ്രതികരിക്കുക? എല്ലാം അവനെതിരായിപ്രവർത്തിക്കുന്നുവെന്നാണ്‌ പ്രകൃതിനിയമം. മറിച്ച്‌, തന്റെയുള്ളിലും തനിക്കുവെളിയിലുള്ളവരിലും പ്ര കൃതിയിലാകെതന്നെയും സമ്പൂർണ്ണമായി നിലനിൽക്കുന്ന ആ ശുദ്ധമായ ചൈതന്യം ഒന്നാണെന്ന്‌ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കണമെന്ന ഒരാശയം- അങ്ങനെ പ്രവർത്തിക്കുമ്പോൾ ആ ചൈതന്യം അനുഗ്രഹം വർഷിക്കുമെന്ന്‌ വിശ്വസിക്കാൻ കഴിയും. അത്‌ അവനെയും അവന്റെ പരമ്പരയെയും ഒരി ക്കലും തൂത്തെറിയുകയില്ല- ഇതൊരു ആശയമാണ്‌; ഇതാണ്‌ ആശയവാദം. ഈ ആശയമെങ്ങനെ കലയിലൂടെ; സാഹിത്യത്തിലൂടെ; ഔഷധശാ സ്ത്രത്തിലൂടെ; വിദ്യാഭ്യാസത്തിലൂടെ കൊണ്ടുവരാം? ഇതാണ്‌ ഭാരത ത്തിന്റെ പൂർവ്വരാംഋഷിമാർ അന്വേഷിച്ചിരുന്നത്‌-  വാളുകൊണ്ടായിരുന്നില്ല. വാളെല്ലെൻ സമരായുധമെന്ന്‌ പാടാൻ കവി വയലാറിന്‌ പിന്നീട്‌ കഴിഞ്ഞത്‌ ഈയൊരു തിരിച്ചറിവുകൊണ്ടാണെന്ന്‌ കരുതണം.

ഒരു ആശയമൊ, ഒരു ആദർശമൊ നിലനിർത്താൻ; മിതവാദപരങ്ങളായ, അഹിംസാത്മകങ്ങളായ ആശയങ്ങളെ നിലനിർത്താൻവേണ്ടി മനുഷ്യൻ പലപ്പോഴും ഹിംസയ്ക്ക്‌ തുനിയാറുണ്ട്‌- ഈയൊരു വൈരുദ്ധ്യം ചരിത്ര പരമാണ്‌. അഹിംസാത്മകമാണ്‌ വേദങ്ങൾ; അഹിംസാത്മകമാണ്‌ സനാതന ധർമ്മമെന്നാണ്‌ പറയുന്നത്‌. അതിന്റെ നിലനില്പിന്‌ അപകടം സംഭവിക്കു ന്നുവെന്ന്‌, അത്‌ നിലനിന്നുപോരാൻ യത്നിക്കുന്ന ഒരാൾക്കുതോന്നിയാൽ അയാളിൽ പിന്നെ ഹിംസാത്മകമായ ആശയങ്ങൾ ഉണർന്നുവരും. അപ്പോൾ, ഇവിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകളും സംഘർഷങ്ങളുമൊക്കെ ആശയ ങ്ങളും ആശയങ്ങളുംതമ്മിലുണ്ടാകുന്നവയല്ല, വ്യക്തിയും വ്യക്തിയുംതമ്മി ലാണ്‌ ഉണ്ടാകുന്നതെന്ന്‌ തിരിച്ചറിയാം. ഇതിൽ പ്രധാനം, തന്റെ കാൽ കീഴിലെ മണ്ണ്‌ ഒലിച്ചുപോകുമ്പോഴാണ്‌ ഇത്തരം സംഘർഷങ്ങളും സംഘട്ടന ങ്ങളുമൊക്കെ ഉണ്ടാകുന്നത്‌ എന്നതാണ്‌. ആളുകളുടെ ഈ കൊഴിഞ്ഞു പോക്ക്‌ പ്രസ്ഥാനത്തിന്‌ കാരണമായ ആശയത്തിന്റെ വൈകല്യംകൊണ്ടാ ണോ, പ്രസ്ഥാനത്തിന്‌ നേതൃത്വംകൊടുക്കുന്ന വ്യക്തികളുടെ വൈകല്യം കൊണ്ടാണോ എന്നൊന്നും അപ്പോൾ ആരും ചിന്തിക്കുകയുമില്ല-  എല്ലാ വരും തങ്ങളുടെ ശത്രുവിനെ തങ്ങൾക്കുപുറത്ത്‌ അന്വേഷിക്കുകയാണ്‌. ഈ യൊരു വൈകല്യം ലോകത്തെ എല്ലാ പ്രസ്ഥാനങ്ങൾക്കും മതങ്ങൾക്കും ജാതികൾക്കും ഉണ്ടായിട്ടുണ്ട്‌; അപ്പോഴൊക്കെ ഹിംസയെ താലോലിച്ചിട്ടുണ്ട്‌; ഉപയോഗിച്ചിട്ടുണ്ട്‌-  നിലനിൽക്കുന്നതും ഇല്ലാതായതുമായ ഒരു മതവും ഒരു ജാതിയും ഒരു പ്രസ്ഥാനവും ഈയൊരു ആശയത്തിൽ പരിശുദ്ധമല്ല. കാരണം എല്ലാ പ്രസ്ഥാനങ്ങൾക്കും കാരണമായ ആശയങ്ങൾ ശുദ്ധമാകുക യും പിന്നെപ്പിന്നെ പ്രസ്ഥാനങ്ങൾ പലതരം സ്വാർത്ഥമോഹികളായ ആളു കൾക്ക്‌ വന്നുചേരാൻ കാരണമാകുകയും ചെയ്യും. അപ്പോൾ ആ ആശയങ്ങ ളെ ഇത്തരക്കാർ നിയന്ത്രിക്കാൻതുടങ്ങും; വ്യാഖ്യാനങ്ങൾവരും; നേതൃത്വം ഇത്തരക്കാരുടെ നിയന്ത്രണത്തിലാകുകയുംചെയ്യും. അപ്പോൾ എതിരാളി കൾ ഉണ്ടാകുന്നത്‌ ആശയത്താലല്ല; വ്യക്തികളാലാണ്‌. അങ്ങനെയവർ എതിരാളികളുടെ ഉന്മൂലനനാശത്തിനൊരുങ്ങുന്നവരായി പരിണമിക്കുകയും ചെയ്യും- ഇതും ഒരാശയംതന്നെ. എന്നിരിക്കിലും ആശയത്തിൽ മിതത്വവും തീവ്രതയും വെച്ചുപുലർത്തുകയെന്നത്‌ രണ്ടും, ലോകത്തെ എല്ലാ പ്രസ്ഥാന ങ്ങളിലും ഉണ്ടുതാനും. മിതവാദത്തിന്റെപേരിൽ ഒരു പ്രസ്ഥാനം പിളർന്ന്‌ മിതവാദികൾ ഒന്നിച്ചുകൂടുമ്പോഴും, അതിനകത്ത്‌ തീവ്രവാദികളും മറ്റുചില കാരണങ്ങളാൽ ചെന്നുചേരും; തീവ്രവാദത്തിന്റെപേരിൽ പ്രസ്ഥാനം പിള ർന്ന്‌ തീവ്രവാദികൾ ഒന്നിച്ചുകൂടുമ്പോഴും കൂട്ടത്തിൽ മിതവാദികളും വന്നുചേ രും- ഇങ്ങനെ വന്നുചേരുന്നവർ ഭാഗ്യാന്വേഷികളുമായിരിക്കും; ഇതൊക്കെ ലോകസ്വഭാവമാണ്‌; ഇതൊന്നും ആരുവിചാരിച്ചാലും നിയന്ത്രിക്കാനുമാകില്ല.

ആശയങ്ങളോടുള്ള മിതവാദ- തീവ്രവാദ സമീപനങ്ങൾ പ്രസ്ഥാനങ്ങളെ മാത്രമല്ല, വ്യക്തിയെയും മാറ്റിമറിക്കും. നേരത്തെ സൂചിപ്പിച്ച കവി വയലാ ർതന്നെ ഇതിനു നല്ലൊരു ഉദാഹരണം. കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങ ളുടെ ജനസ്വാധീനത്തിന്‌ തന്റേതായ സംഭാവനകൾനൽകിയ ഒരു കവിയാ ണ്‌ വയലാർ. പിന്നീട്‌, ആശയപരമായി മാറിയ വയലാറിനെ `ദന്തഗോപുര ത്തിലെ കവി`യെന്നാണ്‌ കമ്മ്യൂണിസ്റ്റുകാർതന്നെ വിമർശിച്ചത്‌. വയലാറിനെ അങ്ങനെവിളിച്ചപ്പോൾ അതിന്‌ മറുപടികൊടുക്കാത്തതിൽ പലരും അദ്ദേ ഹത്തെ വിമർശിക്കുകയും ചെയ്തു. അതിന്റെ ബഹളം ഒന്നടങ്ങിയപ്പോഴാണ്‌ കമ്മ്യൂണിസ്റ്റുകളെ ചൊടിപ്പിച്ച `സർഗ്ഗസംഗീത`ത്തിനുശേഷം ദന്തഗോപുര ത്തിലെ കവി എന്നപേരിൽതന്നെ ഒരു കവിത എഴുതിയത്‌; അതിലാണ്‌ അ ദ്ദേഹം ആത്മനിഷ്ഠമായി, തന്റെ സ്വന്തം ആശയത്തിന്റെതലങ്ങൾ ചിന്തി ക്കുന്നത്‌; അല്ലാതെ ഏറ്റുമുട്ടുകയായിരുന്നില്ല ചെയ്തിരുന്നത്‌. അതിൽ തുട ക്കത്തിൽതന്നെ അദ്ദേഹം പറഞ്ഞു, `ഞാനെന്റെ വാൽമീകത്തിൽ ഇത്തിരി നേരം ധ്യാനലീലനായി ഇരുന്നപ്പോഴാണ്‌ നിങ്ങളെന്നെ ഈ പേരിട്ടുവിളി ച്ച`തെന്ന്‌. തുടർന്നദ്ദേഹം അദ്ദേഹത്തിന്റെ ആശയം അവതരിപ്പിച്ചു. എന്നിട്ടും തന്റെ ആശയാവിഷ്കാരത്തിൽ തൃപ്തനാകാതെവന്നപ്പോഴാണ്‌ പിന്നീട ദ്ദേഹം `കല്യാണസൗഗന്ധികം` കവിതയെഴുതിയത്‌. കല്യാണ സൗഗന്ധിക മെന്നത്‌ ഒരു മിത്താണ്‌. കാറ്റിലൂടെയെത്തിയ ഒരു സുഗന്ധത്താൽ പാഞ്ചാ ലിക്ക്‌ വല്ലാത്തൊരു ഭാവമുണ്ടായി; ആ ഗന്ധത്തിന്റെ ഉറവിടം അന്വേഷി ച്ചപ്പോഴാണ്‌ അറിയുന്നത്‌ അത്‌ കല്യാണസൗഗന്ധികത്തിന്റെ ഗന്ധമാണെ ന്ന്‌; പിന്നെ അത്‌ വേണമെന്ന നിർബന്ധമായി- ലോകത്തുണ്ടാകുന്ന എല്ലാ അരക്ഷിതാവസ്ഥകളുടെയും അലയൊലികളാണ്‌, കാമുകിക്കുവേണ്ടിയും ഭാര്യയ്ക്കുവേണ്ടിയുമുള്ള `കല്യാണസൗഗന്ധികം` അന്വേഷിച്ചിറങ്ങുന്ന ഭീമ സേനന്മാരുടെ ഗദയുമായുള്ള യാത്രകൾ. ഒരുവന്റെ ധീയും ധൃതിയും സ്മൃ തിയുമൊക്കെ വിഭ്രംശമാക്കാൻ ഒരുവളുടെ മിഴിയിണകളുടെ അലതല്ലൽ കൊണ്ട്‌ സാധിക്കും. രാജ്യാധികാരത്തിന്റെ ചെങ്കോൽ വലിച്ചെറിഞ്ഞ്‌ ജെ യിംസ്‌ രണ്ടാമൻ ഇറങ്ങിപ്പുറപ്പെട്ടതും ഈയൊരു ആശയത്തിലാണ്‌. രാജ്യാ ന്തര യുദ്ധങ്ങളുടെയും രാജ്യാന്തര കരാർ ഉടമ്പടികളുടെയും അധികാര കൈ മാറ്റങ്ങളുടെയും ഭൂമാഫിയകളുടെയുമൊക്കെ പിന്നാമ്പുറമന്വേഷിച്ചുചെന്നാ ൽ പാഞ്ചാലിമാരെയും ഭീമസേനന്മാരെയും കണ്ടെത്താം. അപ്പോൾ ഈ മിത്ത്‌ ആശയവാദത്തിലെ സാർവ്വലൗകികമായൊരു മിത്താണ്‌.

ലോകത്ത്‌ എല്ലാ മനുഷ്യനും ഒരിക്കൽ ഇങ്ങനെ കല്യാണസൗഗന്ധിക ജേതാവാകാനുള്ള ഒരസുലഭമുഹൂർത്തം സ്വപ്നംകണ്ട്‌ ഇറങ്ങിപ്പുറപ്പെടാ റുണ്ട്‌; സ്വന്തം ആശയത്തിന്റെ നിയന്ത്രണത്തിൽ പെട്ടുപോകേണ്ടിവരാറുണ്ട്‌. അപ്പോഴൊക്കെ ജീവിതയാത്ര വഴിമുട്ടിനിൽക്കുകയുംചെയ്യും. ഈയൊരു ആ ശയമല്ല, ആധുനിക സാഹിത്യവും കലയും നൽകിപ്പോന്നത്‌. പകരം പ്രാ യോഗികമായ സ്ത്രീപുരുഷബന്ധത്തിന്റെയും പ്രേമത്തിന്റെയും അടിസ്ഥാ നത്തിൽ ലോകത്തെ വർണ്ണിക്കുവാനും അത്‌ നിലനിർത്തുവാനുമാണ്‌ ശ്ര മിക്കുന്നത്‌-  ഇവരുടെ ഇസങ്ങൾക്കകത്ത്‌ ജീവിതദർശനങ്ങളിൽ ഒന്നുപോ ലുമല്ല വരുന്നത്‌. എല്ലാ ഇസങ്ങളും- ക്യാപ്പിറ്റലിസവും കമ്മ്യൂണിസവും മിക്സഡ്‌ എക്കോണമിയും ഗാന്ധിസവുമെല്ലാം അടങ്ങുന്ന എല്ലാ ഇസ ങ്ങളും ഇന്നത്തെ ആധുനികതയിലും ചെന്ന്‌ കൂപ്പുകുത്തിനിൽക്കുന്നത്‌, മുട്ട ത്തുവർക്കിയും പൊൻകുന്നം വർക്കിയുമൊക്കെ എഴുതിയ നോവലുകൾക്ക്‌ സദൃശമായ മാംസനിഷ്ഠമായ പ്രേമത്തിൽതന്നെയാണ്‌. ഈയൊരു ദിശ യിൽ, ആശയങ്ങളെക്കുറിച്ചുള്ള എല്ലാ ചർച്ചകളും വളഞ്ഞും തിരിഞ്ഞും ഒഴുകുന്നത്‌ ഈ മായിക പ്രപഞ്ചത്തിലേക്കാണ്‌; വിഭ്രംശങ്ങളുടെ ലോക ത്തിലേക്കാണ്‌.

Category(s): ശ്രുതി പഠനം
Tags: ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>