പൈതൃകമെന്ന ആശയം

[ Full Text - Source: June 2013 issue]

          ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത്‌ ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച്‌  ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല.

ഏറ്റവും ശാന്തമായി അല്ലെങ്കിൽ ഏറ്റവും അഹിംസാത്മകമായി ആശ യപരമായി ഒരു സത്യത്തെ അംഗീകരിച്ച്‌, അത്‌ തന്റെതന്നെ ആശയമാണെ ന്ന്‌ തോന്നുമാറ്‌ അതിനെ പ്രചരിപ്പിക്കണമെന്നുകരുതി ഒരു പ്രഭാഷണം നടത്തുന്ന- ഒരു തലത്തിൽമാത്രമാണ്‌ ശാന്തിയുണ്ടാകുന്നത്‌. സത്യത്തിൽ ഭ്രംശംവന്ന ബുദ്ധിയുടെ അന്തഃസഘർഷത്തിലാണ്‌ പലരും ഇക്കാലത്ത്‌ പ്രഭാഷണം നടത്തുന്നത്‌. അത്‌ തിരിച്ചറിയുന്ന ഒരുവൻ ഇടയ്ക്കൊരു ചോ ദ്യംചേദിച്ചാൽ അപ്പോൾ പൊട്ടിതെറിക്കുന്നതും കാണാം- ഇതാണ്‌ ഇന്ന്‌ മാധ്യമങ്ങളിലും മറ്റും ഇന്റർവ്യൂകളിൽ കാണുന്നത്‌. സമൂഹമനഃസാക്ഷി ക്കുമുമ്പിൽ ഒരായിരം ന?കൾചെയ്ത്‌; ഒരുലക്ഷം ഗുണങ്ങളോടുകൂടി; ഒരു യുഗംതന്നെ സൃഷ്ടിച്ചുവെന്ന്‌ വിചാരിക്കുന്ന അദ്ധ്യാത്മിക നേതാവിനെ; ആചാര്യനെ വിളിച്ചിരുത്തി ഇന്റർവ്യുചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അ ഹംബുദ്ധി ഉണർത്താൻപാകത്തിൽ പ്രശംസകൾ വാരിച്ചൊരിഞ്ഞുകൊ ണ്ടിരിക്കുന്നതിനിടയിൽ വളരെ ആസൂത്രിതമായി അദ്ദേഹം പിന്തുടർന്ന പഴയൊരു ആശയത്തെപ്പറ്റി ഒരു ചോദ്യം ചോദിച്ചാൽ, അതി​‍േ?ൽത്തട്ടി അ ദ്ദേഹം വീഴുന്നതുകാണാം; അത്‌ പിന്നീട്‌ വിവാദമായി മാറുന്നതും കാണാം. ഇതൊക്കെ ആശയങ്ങളുടെ അന്തഃസംഘർഷത്തിന്റെ ഫലമാണ്‌; ഇതൊ ക്കെ കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളുടെ പതനം കൂടിയാണ്‌ ഇവിടെ സംഭവി ച്ചുകൊണ്ടിരിക്കുന്നത്‌; ആ അദ്ധ്യാത്മിക നേതാവിന്റെ മാത്രം പതനമല്ല സംഭവിക്കുന്നത്‌. സംഭവിക്കുന്നത്‌ യഥാർത്ഥത്തിൽ മൂന്ന്‌ പതനങ്ങളാണ്‌. ഒന്ന്‌, അദ്ധ്യാത്മിക നേതാവിന്റെ. രണ്ട,​‍്‌ ഇന്റർവ്യുചെയ്യുന്നവന്റെ. മൂന്ന,​‍്‌ അത്‌ കാണുന്ന ജനതയുടെ. ഇതുകൊണ്ട്‌ ജനത്തിന്‌ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. ലോകപ്രയോജനങ്ങളെയാകെ അടിച്ചുതകർത്ത്‌, ഒരു ജനത യുടെയും ഇന്റർവ്യൂ ചെയ്യപ്പെട്ടവന്റെയും ഇന്റർവ്യൂ ചെയ്തവന്റെയും ബോധ തലങ്ങളുടെ തകർച്ചയാണ്‌ ഇവിടെ ഒന്നിച്ചുസംഭവിക്കുന്നത്‌- ഒരു ഭൗതിക സത്യം ഹിതമല്ലാതെ; പ്രിയമല്ലാതെ നടപ്പാക്കുന്നുവെന്ന വ്യാജേന.

ഒരാശയത്തെ സംശുദ്ധമാക്കാൻ എങ്ങിനെ കഴിയുമെന്ന്‌ ആലേചിക്കുമ്പോ ഴാണ്‌ മറ്റൊരു ദിശാബോധം ആവശ്യമായിവരുന്നത്‌. നേരത്തെകണ്ട  ആ ഇന്റർ വ്യുചെയ്യപ്പെട്ടവന്റെ തകർച്ച; അത്‌ അവന്റെമാത്രം തകർച്ചയെയല്ല പ്രതിനിധീ കരിക്കുന്നത്‌. അവനിൽനിന്ന്‌ സ്വതന്ത്രമായൊരു ദർശനത്തിന്റെയും; ഒരു സ്ഥാ പനത്തിന്റെയും തകർച്ചയാണ്‌; അവനെ അപേക്ഷിച്ച്‌ ആപേക്ഷികമായി സംഭ വിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരമൊരു തകർച്ചയെ മുൻകൂട്ടികണ്ടുവേണം സ്ഥാപനത്തിന്റെ ഔന്നത്യത്തിൽ വ്യക്തികളെ കയറ്റിയിരുത്താൻ. ഒരു വ്യക്തി യെ മറ്റൊരു വ്യക്തിയുടെ കുടുംബത്തിലേക്ക്‌;  ജാതിയിലേക്ക്‌; മതത്തിലേക്ക്‌; പ്രസ്ഥാനത്തിലേക്കൊക്കെ ചേർക്കുമ്പോഴും ഔന്നത്യത്തിൽ പിടിച്ചിരുത്തു മ്പോഴും താൽക്കാലികമായ പ്രയോജനം മാത്രം; അൽപ്പകാലസ്ഥിതങ്ങളായ പ്രയോജനംമാത്രം പരിഗണിച്ചാകരുത്‌- തന്റെ ഉത്തരാധികാരിയായി ഒരുവനെ പിടിച്ചിരുത്തുമ്പോൾ സ്ഥാപനം ദുഷിപ്പിക്കില്ലെന്ന്‌ ഉറപ്പുള്ളവരെവേണം ഇരു ത്താൻ.

Continue reading

Posted in ശ്രുതി പഠനം Tagged , , ,

ഭോഗരതിയും സംഗരതിയും

[ Full Text - Source: May 2013 issue]

           മനുഷ്യരിൽ അധികവും സംഗരതന്മാരാണ്‌ അല്ലെങ്കിൽ ഭോഗരതന്മാരാ ണ്‌- സംഗരതന്മാരുടെയും ഭോഗരതന്മാരുടെയും ജീവിതം യോഗഭൂമികയിൽ വളരെ അകലെയാണ്‌. ഇവരാണ്‌ മറ്റുള്ളവർക്ക്‌ അളക്കാൻ നിന്നുകൊടുക്കു ന്നത്‌; അല്ലാത്തവർ നിന്നുകൊടുക്കില്ല.

എന്റെ ശരീരത്തെ; ഇന്ദ്രിയങ്ങളെ; മനസ്സിനെ; ബുദ്ധിയെയാണ്‌ ഞാൻ രതിയുള്ളതായി കാണുന്നത്‌; വിഷയങ്ങളിലല്ല. അപ്പോൾ രതി എന്നിലാണ്‌ നടക്കുന്നത്‌. എന്നിൽ രതിയുള്ളതുകൊണ്ടാണ്‌ ഞാൻ എന്നെതന്നെ പ്രശം സിക്കുന്നത്‌; ബഹുമാനിക്കുന്നത്‌- ഇതിലൊക്കെ ഞാൻ ഏറെ തൃപ്തനായി രിക്കും; ഇതാണ്‌ ഭോഗരതന്മാരുടെ പ്രത്യേകത. സംഗരതന്മാർ ബാഹ്യവിഷ യങ്ങളിലാണ്‌ രതികണ്ടെത്തുക. അപ്പോൾ ഒരു ഭോഗരതനോ സംഗരതനോ മാത്രമേ മറ്റള്ളവരുടെ അളവിന്‌ നിന്നുകൊടുക്കുകയുള്ളു. ഈ ഭൂമിക കട ന്നവനൊരിക്കലും നിന്നുകൊടുക്കുകയുമില്ല.

അന്വേഷണത്തിന്റെതലത്തിൽ മനസ്സ്‌ നൈരന്തര്യത്തിൽ പെടാതെവരു മ്പോൾ, ആ അന്വേഷണത്തിന്റെ തലത്തിൽവെച്ചുതന്നെ സംഗരതിയുടെ യോ, ഭോഗരതിയുടെയോ ലോകങ്ങളിൽ വീണുപോകും. അതുകൊണ്ടാണ്‌ യോഗസാധനയ്ക്ക്‌ പോയവർപലരും ഭോഗരതന്മാരും സംഗരതന്മാരുമായി മടങ്ങേണ്ടിവരുന്നത്‌. അപ്പോൾ സംഗരതി, ഭോഗരതി എന്നിവയുടെ കാണാ പ്പുറങ്ങളിൽ അഭയം തേടുകയാണ്‌ ഈ വഴിക്കുള്ള യാത്രയിൽ പലപ്പോഴും സംഭവിക്കുന്നത്‌- ഇത്‌ അവർ അറിയാതെതന്നെ അവരിൽ സംഭവിച്ചുപോകു ന്നതാണ്‌. ഇവരൊക്കെ ഇറങ്ങിപ്പുറപ്പെടുന്നത്‌ ആ അന്വേഷണത്തിൽ, അ തിന്റെ നൈരന്തര്യം ലഭിക്കാൻ വേണ്ടിയാണ്‌. അപ്പോൾ അതിൽനിന്നുത ന്നെയുള്ള ഒരു മോചനത്തിനുള്ള സംഗരതിയും ഭോഗരതിയുമാണ്‌ ഉണ്ടാ കുന്നത്‌. ആ കാമത്തെ അറിയുകയും അതിനെ അതിന്റെ ആദ്യപടിയിൽ തന്നെ ഉദാത്തീകരിച്ചെടുക്കുകയും വേണം- ഇതറിയാതെപോയാൽ ഈ യാത്ര വളരെ ക്ളിഷ്ടമായിത്തീരും.

കാമം വളരെ താഴ്ന്നതലത്തിലുള്ളതും അപകടകരവുമാണ്‌. അതിൽ നിന്നുമാണ്‌ സംഗരതിയുടെയും ഭോഗരതിയുടെയും വഴിക്കുള്ള ശബ്ദസ്പർ ശരൂപരസഗന്ധാദികളെല്ലാമുണ്ടാകുന്നത്‌. ആവഴി സഞ്ചരിക്കുന്നവർ അറി യാതെയാണ്‌ ഈവഴി സഞ്ചരിക്കുന്നത്‌. ഇത്‌ നേരത്തെയുള്ള വിഷയാനു ശീലനത്തിന്റെ തുടർച്ചയാണ്‌. വിഷയങ്ങളോടുള്ള മമതയിൽ, വിഷയാനു ശീലനം കിടക്കുന്നതുകൊണ്ട്‌ ഓരോസമയത്തും സംഗരതിയുടെയും ഭോഗ രതിയുടെയും ആഗമനമുണ്ടാകും. അപ്പോൾ ആദ്യം താൻ സഞ്ചരിക്കുന്ന പാതയിലെ കുത്സിതങ്ങളായ ആന്ദോളനങ്ങളെക്കൂടി സാധകൻ ഉദാത്തീകരി ച്ചെടുക്കണം- ഈ പറയുന്നത്‌ കൊള്ളാമെന്നുതോന്നും. പക്ഷേ അവനവനെ ശ്രദ്ധിക്കാൻ ഒന്നുതുടങ്ങുമ്പോഴാണ്‌ ഞാനെത്ര മോശക്കാരനും അപകട കാരിയുമാണെന്ന്‌ എനിക്കുതന്നെ ബോധ്യമാകുന്നത്‌. വെളിയിലുള്ളവരെ ശ്രദ്ധിക്കാനും അവരുടെ നന്മയും തിന്മയുമൊക്കെ പഠിക്കാനും എളുപ്പമാണ്‌- ഒരാൾ മറ്റൊരാളോട്‌ മാറിനിന്ന്‌ സംസാരിക്കുന്നതുകണ്ടാൽ; ഒരുത്തന്റെ ചുണ്ടൊന്ന്‌ അനങ്ങിയാൽ; അതിൽനിന്നെല്ലാം അവർതമ്മിലുള്ള കാമവും അവർതമ്മിലുള്ള രാഗവും അവർതമ്മിലുള്ള ദ്വേഷവും അവർതമ്മിൽ രൂപാ ന്തരപ്പെടുന്ന ഭാവങ്ങളും, അത്‌ ലോകത്തുണ്ടാക്കുന്ന വിഷയലോകങ്ങളു മെല്ലാം നിങ്ങൾ കണ്ടെത്തും-  ഓഫീസിലിരുന്നോ, വീട്ടിലിരുന്നോ അതുമല്ലെ ങ്കിൽ ഭക്തനായിച്ചമഞ്ഞ്‌ ക്ഷേത്രത്തിൽനിന്നോ ഒക്കെ കണ്ടെത്തും. അപ്പോ ഴൊക്കെ നിങ്ങൾ അപരന്മാരെയേ കാണുന്നുള്ളൂ; തന്നിലെ കാമിയെ കാണു ന്നില്ല. ഇത്തരക്കാർക്കൊന്നും യോഗഭൂമികയുടെ അല്പമാത്രമായ ഒരനുഭവ വും ഉണ്ടാകാനും പോകുന്നില്ല.

Continue reading

Posted in ശാസ്ത്രം Tagged , ,

കല സാഹിത്യം രാഷ്ട്രീയം

[ Full Text - Source: May 2013 issue]

ആശയത്തിന്‌ മൂന്ന്‌ തലങ്ങളുണ്ട്‌.  എന്റെ ഭാര്യ; എന്നെ സ്നേഹിച്ചവൾ; കോളേജിൽ പഠിക്കുന്ന കാലത്ത്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌, ഒരാശ യത്തിന്റെ ചലനമാണ്‌.  അവളുടെ ലജ്ജ- തന്നോട്‌ സംസാരിക്കുമ്പോൾ ല ജ്ജയോടെ കാൽവിരൽകൊണ്ട്‌ നിലത്തെഴുതിയതും  അവളിലെ ആ ലജ്ജ യും വികാരങ്ങളുമാണ്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌.  അവളിന്ന്‌ ത ന്റെമുന്നിൽ ലജ്ജയാൽ കാൽവിരൽകൊണ്ട്‌ നിലത്തെഴുതുമ്പോൾ ആ സ്മൃ തി ഉണർന്നുവരികയും ചെയ്യുമ്പോഴാണ്‌, തനിക്കിന്ന്‌ അവളോട്‌ വികാരം തോന്നിയത്‌- ഒരാശയം ഉണർന്നുവന്നത്‌ അതുപോലുള്ള ആശയത്തിന്റെ സ്മൃതിയിലാണ്‌.  വീട്ടിലേക്ക്‌ തന്റെ സുഹൃത്ത്‌ കയറിവന്നു; അടുത്തുതന്നെ ഇദ്ദേഹവുമായി ചേർന്നൊരു വ്യവസായസംരംഭം തുടങ്ങുകയാണ്‌ ആശയം- വ്യവസായം എങ്ങനെ തുടങ്ങണമെന്നും വളരാൻ എന്തൊക്കെ ചെയ്യണമെ ന്നുമുള്ള ആശയങ്ങൾ ചർച്ചയ്ക്കുവന്നു.  ഇതിനിടെ ഭാര്യയും ചർച്ചയിൽ തന്റെ ആശയങ്ങൾ അവതരിപ്പിച്ചു;  ഭാര്യയും സുഹൃത്തുംതമ്മിൽ ഭർത്താവ റിയാതെ ഓരോ ആശയലോകങ്ങളുണ്ടാക്കി.  അപ്പോൾ സുഹൃത്തുമായുള്ള വ്യവസായസംരംഭം അത്യാവശ്യവും ഭാര്യയെന്നത്‌ അത്രയും ആവശ്യമില്ലെ ന്നുമുള്ള ഒരാശയത്തിന്റെ അടിസ്ഥാനത്തിൽ, ഭർത്താവ്‌ അവരെ തനിച്ചാക്കി സിഗരറ്റുവാങ്ങാനെന്നുപറഞ്ഞ്‌ പുറത്തുപോകും; അതോടെ മറ്റൊരു ആശയ ലോകം അവനിൽ ഉണ്ടായിവരുകയും ചെയ്യും. പിന്നെ എപ്പോഴെങ്കിലും അവ ന്‌ ഭാര്യ അത്യാവശ്യവും സുഹൃത്തുമായുള്ള വ്യവസായം അത്രയും അത്യാ വശ്യമല്ലാതാകുകയും ചെയ്യുമ്പോൾ, അവൻ സുഹൃത്തുമായി പിണങ്ങുക യും ചെയ്യും;  ഭാര്യയ്ക്ക്‌ അവനുമായുള്ള അടുപ്പത്തിന്റെപേരിൽ വഴക്കുണ്ടാ ക്കുകയും ചെയ്യും- ഇത്രയും സംഭവങ്ങൾ നടന്നതുമുഴുവൻ അവന്റെ ഒരാശ യത്തിന്റെ പേരിലാണ്‌.  അതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പരിഹാര ത്തിന്‌ പുറത്തുനിന്നുള്ള ഇടപെടൽകൊണ്ടൊന്നും ഇവിടെ കാര്യമില്ല- അതും വേറൊരു ആശയമല്ലാതെ മറ്റെന്താണ്‌?  ആധുനിക മനുഷ്യനിലും പൗരാണിക മനുഷ്യനിലും നടക്കുന്ന ആശയപരമായ ഈ പരിണാമശൃം ഖലയെ; ആശയ സങ്കീർണ്ണതകളെ പരിഹരിക്കാൻ ഭൗതികവാദങ്ങൾക്കൊ, രാഷ്ട്രീയ ദർശനങ്ങൾക്കൊ, രാഷ്ട്രനിയമങ്ങൾക്കൊ ഒന്നുംകഴിയില്ല;  രാ ഷ്ട്രീയ സംഘടനകൾ സമരങ്ങൾ നയിച്ചതുകൊണ്ടോ, മതങ്ങൾ അനു ഷ്ഠാനങ്ങളുടെപേരിൽ തലകുത്തിനിന്നാലോ ഒന്നും പരിഹരിക്കാനാവില്ല.  ഓരോ വ്യക്തിയിലും ഉയർന്നുവരുന്ന ആശയ ശൃംഖലയുടെ ഇല്ലായ്മ യ്ക്കുവേണ്ടി; അവ പരിഹരിക്കാൻ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഒന്നുംചെയ്യാനാവില്ല. ആശയങ്ങളുടെ ശൃംഖലകളാൽ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ, ഒന്ന്‌ പലതായി പിരിഞ്ഞുപോകാൻ ഇടയാക്കുന്നു;  ഒരേ സംഭവത്തിൽ ഒരു ജഡ്ജിന്റെ ജഡ്ജ്മെന്റും മറ്റൊരു ജഡ്ജിന്റെ ജ ഡ്ജമെന്റും മാറിപ്പോകുന്നതും ആശയം തന്നെ കാരണമാകുന്നു.  ആശയശൃംഖലയിലെ കണ്ണികളായ മതത്തിലും ജാതിയിലും വർഗ്ഗത്തിലും വർണ്ണത്തിലുമുള്ള ആളുകളെ തെരഞ്ഞുപിടിച്ച്‌; സംവരണാശയത്തിന്റെ ചുവടുപിടിച്ച്‌ ജഡ്ജിമാരെ നിയമിക്കുന്ന സാഹചര്യത്തിൽ; ജഡ്ജ്‌ നിഷ്പ ക്ഷനാണെന്ന ആശയത്തിൽ വിശ്വസിക്കുന്നത്‌ എങ്ങനെയാണ്‌? സ്വന്തമായി രാഷ്ട്രീയവും ജാതിയും മതവും ഇച്ഛയും അധികാരമോഹവുമുള്ള ഒരു ജ ഡ്ജ്‌ എങ്ങനെയാണ്‌ നിഷ്പക്ഷനാകുക?  സ്വന്തമായി കേസുകൾ വാദിച്ച്‌ പരിചയംപോലും ഇല്ലാത്തവരൊക്കെ കയറിയിരിക്കുന്ന കോടതിയുടെ അടു ക്കൽചെന്നാൽ മാനവമൂല്യത്തോടുകൂടിയ നീതി ലഭിക്കുമോ?  ജനാധിപത്യ വും നീതിന്യായവ്യവസ്ഥയും ആശയശൃംഖലയിൽ കഴിയുമ്പോഴും നീതി യും ന്യായവും ശാന്തിയും ലഭിക്കുമെന്ന്‌ വിശ്വസിക്കുന്ന ആധുനികന്റേത്‌, അന്ധവിശ്വാസം തന്നെയാണ്‌.  അതുകൊണ്ട്‌ ഈ വ്യവസ്ഥകളെല്ലാം മുയ ലിന്റെ കൊമ്പുപോലെയാണ്‌- മിഥ്യാകൽപിതമായ സ്വാതന്ത്ര്യവും, മിഥ്യാ കൽപിതമായ സത്യവും ധർമ്മവുമാണ്‌ ഇവർ പുലർത്തിപ്പോരുന്നത്‌; അപ്പോ ഴെങ്ങനെയാണ്‌ ഇവരിൽ ആശയശുദ്ധിയുണ്ടാകുക?

Continue reading

Posted in ശ്രുതി പഠനം Tagged ,

ഉപാസനയുടെ ശുകമാർഗ്ഗം

[ Full Text - Source: March 2013 issue ]

വിഹഗമമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗമാണ്‌ ഉപാസനയുടെ മറ്റൊരു സാ മ്പ്രദായിക മാർഗ്ഗം. വിഹഗമമാർഗ്ഗം- അതിനെ പക്ഷി പറന്നുപോകുന്നതുപോ ലെ എന്ന അർത്ഥത്തിലാണ്‌ പറയുന്നത്‌. ഈ മാർഗ്ഗത്തിൽ ചെയ്യുന്നത്‌ യഥാ ർത്ഥത്തിൽ, തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥജ്ഞാനം നേടുക യാണ്‌.

ഗുരു ശിഷ്യന്‌ ഉപദേശിക്കുന്ന ഉപദേശകവാക്യമാണ്‌ തത്ത്വമസി. അപ്പോ ൾ ശിഷ്യൻ, `അതത്‌` ആയതിന്റെ വ്യാവർത്തികൊണ്ട്‌ `തത്‌` അല്ലാത്തതി നെയെല്ലാം വ്യവച്ഛേദിച്ച്‌ അറിഞ്ഞ്‌ തന്നിലേക്ക്‌ ശ്രദ്ധിക്കുന്നു- അതിന്‌ ശിഷ്യ ൻ ഒരിടത്ത്‌ ഏകാഗ്രമായി ഇരുന്ന്‌ ആ മന്ത്രങ്ങളെ ഉരുവിടുന്നു; `തത്‌` പദത്തി ന്റെയും ത്വംപദത്തിന്റെയും `അസി` പദത്തിന്റെയും ലക്ഷ്യാർത്ഥനിർണ്ണയം ചെയ്യുന്നു; മനനം ചെയ്യുന്നു- അപ്പോഴവിടെ ഈ കളിമുഴുവൻ നടക്കുന്നത്‌ തന്നിലാണ്‌; അപ്പോഴവിടെ മന്ത്രമില്ല; മറ്റ്‌ ഉപാസനാരീതികളില്ല.

ഒരിടത്ത്‌ ഏകാഗ്രമായി ഇരുന്ന്‌, തന്റെ ക്ഷിപ്തവിക്ഷിപ്താദികളെയെല്ലാം സ്വയം ഒരുവൻ നോക്കിക്കാണുകയാണ്‌; പര്യവേക്ഷണം ചെയ്യുകയാണ്‌ ചെയ്യുന്നത്‌- ഇത്‌ യുക്തിക്കുചേരുന്ന മാർഗ്ഗമാണ്‌. ഒരിടത്ത്‌ ഏകാന്തമായി ഇരുന്ന്‌ തന്റെയുള്ളിലെ നിശ്ചേഷ്ടതയെ; നിശ്ശബ്ദതയെ സ്വയം നോക്കുക. തന്നിൽ സ്വയം ഉയർന്നുവരുന്ന ആ ഒരു സ്ഫുലിംഗം; ആ ഒരു തേജോഗോ ളം- അതിങ്ങനെ പ്രകാശമായി വിടർന്നുവരുന്നത്‌ കാണാം; തന്റെ ഭാര്യയാ യി; ഭർത്താവായി; മകനായി; മകളായി- ഓരോ ക്ഷിപ്തങ്ങളായി തന്നിൽ സ്വയം ആവിർഭവിക്കുന്നത്‌ കാണാം; ആ ക്ഷിപ്തങ്ങളെയാണ്‌ അയാൾ നോക്കിക്കാണുന്നത്‌. ഈയൊരു ഉപാസന, ഉപാസകൻ മറ്റൊരാളോട്‌ സംഭാ ഷണം ചെയ്യുമ്പോൾപോലും അനുവർത്തിക്കാം- മറ്റുള്ളവരോടുള്ള സംഭാഷ ണത്തിൽ താൻ തന്നെസുരക്ഷിതനാക്കാൻ വെമ്പൽകൊള്ളുന്നതും സത്യ ത്തെ മറച്ചുവെയ്ക്കുന്നതും തന്റെ വാസനയ്ക്കുചേർന്നവയെമാത്രം സത്യ ങ്ങളാണെന്ന്‌ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതുമൊക്കെ അപ്പോൾ സ്വയം നോക്കിക്കാണാം. സത്യമായിരിക്കുന്ന തന്റെ ബോധത്തെ നിശ്ചേഷ്ട തയായി കാണപ്പെടുന്നതിൽ വസ്തുതകളെ ചേർത്തുവെയ്ക്കുന്നതും അ പ്പോൾ കാണാം- സത്യബോധത്തിൽ ഓരോ വസ്തുതകളും ചേർത്ത്‌ ആ വസ്തുതകൾക്ക്‌ വാസനയ്ക്കനുസരിച്ച്‌ മിനിക്കുപണികൾ നൽകി, അവയ്‌ ക്ക്‌ സത്യത്തിന്റെ മുഖം കൊടുക്കുന്നതും അത്‌ അന്യനെ വിശ്വസിപ്പിച്ച്‌ ത ന്നെ സുരക്ഷിതനാക്കാനും ശ്രമിക്കുന്ന, തന്റെ ആ ചൈതന്യത്തെയാണ്‌ അപ്പോൾ അയാൾ സ്വയം കണ്ടുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ മറ്റൊരാ ൾ തന്റെയടുക്കലെത്തി സത്യത്തെ മറച്ചുവെച്ചുപറയുമ്പോൾ, അയാൾക്ക്‌ അത്ഭുതമുണ്ടാവില്ല; അയാളതിൽ വികാരം കൊള്ളില്ല- ഇങ്ങനെയാണല്ലോ, താനും തന്റെ അജ്ഞാനാന്ധകാരദശയിൽ സത്യത്തെ മറച്ചുവെച്ചതെന്ന്‌ കാണാൻ അയാൾക്കാകും.

യഥാർത്ഥ സത്യമായിരിക്കുന്ന; ഞാനെന്ന, കേവലവും നിരപേക്ഷവും നിത്യവും നിരീഹവും നിസ്തന്ത്രവുമായ ബോധം; അത്‌ അനേകം വിഷയങ്ങളായി പരിണമിച്ച്‌; അനേകായിരം സങ്കല്പങ്ങളെ സൃഷ്ടിച്ച്‌; അവ ക്ഷിപ്തങ്ങളായി ആവിർഭവിച്ചു നിലകൊള്ളുന്നത്‌, തന്റെ സുരക്ഷിതത്വത്തി നുവേണ്ടിയാണെന്ന്‌ താൻ വിചാരിക്കുന്നു- അതിനെയങ്ങനെ നോക്കിക്കാ ണാൻ ശ്രമിക്കുമ്പോൾ, തനിക്ക്‌ തന്റെ അദ്ധ്യാസത്തെ ബോദ്ധ്യമാകുന്നു; ഇതാണല്ലോ തന്റെ പതനമെന്ന്‌ താനപ്പോൾ അറിയുന്നു. അത്‌ നിശ്ചേഷ്ട മായി നിലകൊണ്ടപ്പോൾ ഞാനെന്നത്‌ കേവലമായൊരു സത്യമാണ്‌; അപ്പോൾ ആനന്ദമല്ലാതെ മറ്റൊന്നും അനുഭവിക്കാനില്ല. ഈ ആനന്ദമാണ്‌; കേവലമായ നിശ്ശബ്ദതയാണ്‌; കേവലമായ സത്യമാണ്‌ എന്റെ എല്ലാ ബന്ധ ങ്ങളും വസ്തുതകളും വസ്തുക്കളുമായി പരിണമിച്ചതെന്ന്‌ ഞാനപ്പോൾ അറിയുന്നു. ഈ പരിണാമത്തിലാണ്‌ ബന്ധം ഹേതുവായി എനിക്ക്‌ ദുഃഖമു ണ്ടാകുന്നതെന്നും ഞാനപ്പോൾ അറിയുന്നു; ഈ സത്യത്തെ നോക്കാൻ തുടങ്ങുമ്പോൾതന്നെ, ഞാൻ തിരിച്ച്‌ നിശ്ശബ്ദതയിലേക്ക്‌ മടങ്ങിപ്പോകും; അപ്പോൾമുതൽ എന്നിലെ ചലനം നില്ക്കുന്നു; ക്ഷിപ്തങ്ങൾ ഒടുങ്ങുന്നു; ഹൃദയഗ്രന്ഥികൾ ഭേദിക്കുന്നു. `ഭിദ്യതേഹൃദയഗ്രന്ഥിഃ ഛിദ്യന്തേ സർവ്വസം ശയഃ ക്ഷീയന്തേചാസ്യകർമാണി തസ്മിൻ ദൃഷ്ടേപരാവരേ`­- ശുദ്ധബോധ സ്വ രൂപനായും അതിലെ നാമരൂപഭ്രമമായ പ്രപഞ്ചമായും വർത്തിക്കുന്ന ആ സത്യത്തെ താനതുതന്നെയെന്ന രൂപത്തിൽ അറിഞ്ഞുകഴിയുന്നവന്‌ അവിദ്യാകാര്യങ്ങളായ അഹന്താമമതാബന്ധങ്ങൾ പൊട്ടിനശിക്കുന്നു; അറി യേണ്ടകാര്യങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഛേദിക്കപ്പെടുന്നു; ആ ജീവന്മുക്തന്റെ സഞ്ചിതാഗാമി പ്രാരബ്ധകർമ്മങ്ങളെല്ലാം വിട്ടുമാറുന്നു.

Continue reading

Posted in ഉപാസന Tagged , ,

ഉപാസനയുടെ രണ്ട്‌ വഴികൾ

[ Full Text - Source: February 2013 issue ]

ഉപാസനയുടെ രണ്ടുവഴികൾ പൗരാണികകാലം മുതൽ ഭാരതീയ ചിന്ത യിൽ നിലനിന്നുപോരുന്നുണ്ട്‌. ഒന്ന്‌, പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. രണ്ട്‌, വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം- പാരമ്പര്യത്തിലെ സാമ്പ്രദായിക മാർഗ്ഗങ്ങളാണിവ രണ്ടും.

പിപീലികമാർഗ്ഗം- എറുമ്പ്‌ എപ്രകാരമാണോ ഓരോ മൺതരി പെറുക്കി ക്കൊണ്ടുവന്ന്‌: പുറത്തേയ്ക്കു തള്ളിത്തള്ളിക്കൊണ്ടുവന്ന്‌ വലിയൊരു കൂടു ണ്ടാക്കുന്നത്‌ അതുപോലെ ലക്ഷ്യമാകുന്ന തന്റെ സ്വരൂപത്തിലേക്ക്‌ പോകു ന്നതിനുവേണ്ടി തന്റെ വാസനകളിൽ ഓരോന്നിനെയും സ്വയം എരിച്ചുകള യുന്ന ധ്യാനമാർഗ്ഗമാണ്‌ പിപീലികമാർഗ്ഗം. ധ്യാനാത്മകമായ ഒരു മനസ്സോടു കൂടി ഇരുന്ന്‌ ഏതെങ്കിലുമൊരു മന്ത്രത്തെ സ്വയം സ്വീകരിച്ച്‌ നിത്യനിരന്തരമാ യി ഉപാസിക്കുകയാണ്‌ ഈ മാർഗ്ഗത്തിൽ. മന്ത്രമെന്നുപറയുന്നത്‌ തന്റെ മന സ്സിനെ ത്രാണനം ചെയ്യുന്നതാണ്‌. പ്രകൃതിയുടെ ഏതോ ഒരു തലത്തിൽനി ന്നുകൊണ്ട്‌ തനിക്ക്‌ ആത്മബുദ്ധ്യാലഭിച്ച ഒരു മന്ത്രം; ഇവിടെ മന്ത്രദ്രഷ്ടാ വാകുകയാണ്‌ ഒരു സാധകൻ. തന്റെ ഇഷ്ടദേവതയുടെ ഒരു മന്ത്രം; തനിക്ക്‌ ഉപാസിക്കുന്നതിന്‌ പര്യാപ്തമാകുന്ന രൂപഭാവങ്ങളോടുകൂടിയൊരു മന്ത്രം സ്വയം സ്വീകരിച്ച്‌ മൂന്ന്‌ സന്ധ്യകളിൽ- മൂന്ന്‌ സന്ധ്യകളിൽ കഴിഞ്ഞില്ലെങ്കി ൽ രണ്ട്‌ സന്ധ്യകളിലെങ്കിലും നിത്യനിരന്തരമായി ഉപാസിക്കുകയാണ്‌. അ പ്പോൾ മാനസികശക്തിയുടെ വർദ്ധനവ്‌ സാധകനുണ്ടാകും; സത്കർമ്മങ്ങൾ ചെയ്യാനുള്ള പ്രേരണയൊക്കെ സാധകനുണ്ടാകും. എവിടെയൊക്കെ യാത്ര ചെയ്യുമ്പോഴും, എവിടെവെച്ചും നിഷ്ഠയോടുകൂടിയാണ്‌ പിപീലികമാർഗ്ഗത്തി ൽ അല്ലെങ്കിൽ വാമദേവമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ ഉപാസനയെ പിന്തു ടരുന്നത്‌- ഈ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരുടെ ഉയർച്ച അസൂയാർഹമാണ്‌.

നിത്യനിരന്തരമായി തങ്ങളുടെ മനസ്സിനെ ത്രാണനംചെയ്യുന്നതിന്‌ പര്യാ പ്തമായൊരു ഉപാസനാരീതിയാണ്‌ വാമദേവമാർഗ്ഗം അല്ലെങ്കിൽ പിപീലിക മാർഗ്ഗം. ഒരിടത്ത്‌ ഏകാഗ്രമായി ഇരുന്ന്‌- ഇതിനവർ സ്വീകരിക്കുന്ന ആസനം തന്നെ വജ്രാസനമാണ്‌. ഏകാഗ്രമായി വജ്രാസനത്തിൽ ഇരുന്ന്‌ ഉപാസിക്കു മ്പോൾ, ആ സമയം ആരെങ്കിലും തങ്ങളെ കൊല്ലാൻവന്നാൽപോലും അവ രത്‌ അറിയില്ല; യാതൊരു ബോധവുമില്ലാത്തൊരു വിധത്തിലുള്ള ഉപാസനാ രീതിയാണത്‌. വജ്രാസനത്തിൽ ഇരുന്ന്‌ ഉപാസിക്കുമ്പോൾ മനസ്സ്‌ വജ്രകഠോ രമാകുമെന്നാണുപറയുന്നത്‌; അതുകൊണ്ടാണ്‌ ആ ഉപാസനാവഴിപോകു ന്നവരുടെ മനസ്സിന്‌ നല്ല ഉറപ്പുകിട്ടുന്നത്‌. ഇങ്ങനെയാണ്‌ വാമദേവമാർഗ്ഗികൾ പ്രാർത്ഥിക്കുന്നത്‌ അല്ലെങ്കിൽ ഉപാസിക്കുന്നത്‌- ഏതെങ്കിലുമൊരു മന്ത്രത്തെ സ്വയം സ്വീകരിച്ച്‌ പരമ്പരയാപോരുന്നതാണ്‌ ഈ സമ്പ്രദായം.

Continue reading

Posted in ഉപാസന Tagged , , ,